ലോകത്തെ ഏറ്റവും വലിയ വിനോദനഗരി സൗദിയിൽ ഒരുങ്ങുന്നു

ലോകത്തെ ഏറ്റവും വലിയ വിനോദ നഗരി സൗദിയിൽ ഒരുങ്ങുന്നു. ഖിദ്ദിയ്യ എന്ന് പേര് നൽകിയ പദ്ധതിക്കായി സൗദിയിലെ റിയാദിൽ ഭൂമിയെടുക്കൽ പൂർത്തിയായി. കോൺഗ്രീറ്റ് ജോലികളും ഇരുമ്പു കമ്പികൾ സ്ഥാപിക്കലും പൂർത്തിയായി. പദ്ധതി പ്രദേശത്തെ മരങ്ങളും മാറ്റി നട്ടു. 334 ചതുരശ്ര കിലോമീറ്ററിലാണ് വിനോദ നഗരം. റിയാദിൽ നിന്നും മക്കയിലേക്കുള്ള വഴിയിൽ 30 കി.മീ അകലത്തിലാണ് പദ്ധതി പ്രദേശം. സൌദി കിരീടാവകാശിയുടെ പൊതു നിക്ഷേപ ഫണ്ടിന് കീഴിലാണ് പദ്ധതി.