ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു


കോൽക്കത്ത: ബംഗാളി ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത (77) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും ഡയാലിസിസിന് വിധേയനായിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. 

ബുദ്ധദേബിന്‍റെ അഞ്ച് ചിത്രങ്ങൾ ദേശീയ ചലച്ചിത്രപുരസ്കാരത്തിന് അർഹമായിട്ടുണ്ട്. രണ്ട് തവണ മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും നേടി.

You might also like

Most Viewed