സൗദിയിൽ‍ ബഖാല ജീവനക്കാർ‍ക്കും കോവിഡ് വാക്‌സിന്‍ നിർ‍ബന്ധം


റിയാദ്: സൗദിയിൽ‍ ബഖാല ജീവനക്കാർ‍ക്കും കോവിഡ് വാക്‌സിന്‍ നിർ‍ബന്ധമാക്കി. പൊതു ജനങ്ങൾ‍ നേരിട്ട് സന്പർ‍ക്കം പുലർ‍ത്തുന്ന റസ്റ്റോറന്റുകൾ‍, ഹോട്ടലുകൾ‍, ബ്യൂട്ടി പാർ‍ലറുകൾ‍ എന്നിവിടങ്ങളിലെ ജീവനക്കാർ‍ക്ക് വാക്‌സിൻ നിർ‍ബന്ധമാക്കിയിരുന്നു. ശവ്വാൽ‍ ഒന്നിന് മുന്പായി വാക്‌സിൻ സ്വീകരിക്കാനാണ് നിർ‍ദ്ദേശം.

രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമായ നടപടികൾ‍ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് വാക്‌സിൻ നിർ‍ബന്ധമാക്കിയത്. രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം വരുന്ന ബഖാല ജീവനക്കാർ‍ക്കാണ് പുതുതായി വാക്‌സിൻ നിർ‍ബന്ധമാക്കിയത്. നഗര ഗ്രാമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർ‍ദ്ദേശം പുറപ്പെടുവിച്ചത്. ഇതിന് പുറമേ റെസ്റ്റോറന്റുകൾ‍, ഹോട്ടലുകൾ‍, കോഫി ഷോപ്പുകൾ‍, ബാർ‍ബർ‍ ഷോപ്പുകൾ‍, ബ്യൂട്ടി പാർ‍ലറുകൾ‍ എന്നിവിടങ്ങളിലെ ജീവനക്കാർ‍ക്കും വാക്‌സിന്‍ നിർ‍ബന്ധമാക്കിയിട്ടുണ്ട്.

ശവ്വാൽ‍ ഒന്നിന് മുന്പായി വാക്‌സിൻ സ്വീകരിക്കാനാണ് നിർ‍ദ്ദേശം നൽ‍കിയത്. അല്ലാത്ത പക്ഷം ജോലിയിൽ‍ പ്രവേശിക്കുന്നതിന് ഓരോ ആഴ്ചയും നെഗറ്റീവ് ആർ‍.ടി.പി.സി ആർ‍ ടെസ്റ്റ് റിസൾ‍ട്ട് ഹാജരാക്കണമെന്നും മന്ത്രാലയം ഉത്തരവിൽ‍ പറയുന്നുണ്ട്. രാജ്യത്തെ വിവിധ മേഖലകളിൽ‍ ഇതിനകം വാക്‌സിനേഷന്‍ നിർ‍ബന്ധമാക്കിയിട്ടുണ്ട്. ട്രാന്‍സ്‌പോർ‍ട്ട്, വിദ്യാഭ്യാസം, ആരോഗ്യം, കായിക, ഹജ്ജ് ഉംറ മേഖലകളിൽ‍ നേരത്തെ നിർ‍ദ്ദേശം പുറപ്പെടുവിച്ചവയിൽ‍ ഉൾ‍പ്പെടും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed