18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി സൗദി


റിയാദ്: 2025 അവസാനത്തോടെ 18 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സൗദി. അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടക്കം കുറിച്ചു. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടിൻ്റെ പ്രവർ‍ത്തനങ്ങൾ‍ ആണ് സൗദി കിരിടാവകാശി പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തെ പുരോഗതിയിൽ‍ എത്തിക്കാൻ വേണ്ടിയുള്ള പ്രവർ‍ത്തനങ്ങൾ‍ക്ക് വേണ്ടിയാണ് ഫണ്ട് ഉപയോഗിക്കുന്നത്. പല മേഖലകളിലും സമഗ്രമായ വികസനം ആണ് ലക്ഷ്യം വെക്കുന്നത്. വരും വർഷങ്ങളിൽ എങ്ങനെ രാജ്യത്ത് വികസന പ്രവർ‍ത്തനങ്ങൾ‍ കൊണ്ടുവരാം എന്നാണ് ലക്ഷ്യം വെക്കുന്നത്. 2030 ൽ 7.5 ട്രില്യൻ റിയാലിൻ്റെ മൂലധനം ലക്ഷ്യമിടുന്ന വികസന പ്രവർ‍ത്തനങ്ങൾ‍ക്കാണ് തുടക്കം കുറിക്കുന്നത്. അത് 2025 ആകുലന്പോഴേക്കും ഇതിന്‍റെ മൂലധനം 4 ട്രില്യൺ റിയാലാക്കി ഉയർത്താനാണ് ലക്ഷ്യം വെക്കുന്നത്. രാജ്യത്തെ സന്പദ് വ്യവസ്ഥയിൽ‍ പുതിയ മുന്നേറ്റങ്ങൾ‍ ആണ് ലക്ഷ്യം വെക്കുന്നത്. പ്രാദേശിക സന്പദ് വ്യവസ്ഥക്കാണ് കൂടുതൽ‍ ഊന്നൽ‍ നൽ‍ക്കുന്നത്. ജി ഡി പിയിലേക്ക് 1.2 ട്രിൽയൻ റിയാലിലേക്ക് ഉയർ‍ക്കുകയാണ് ലക്ഷ്യം വെക്കുന്നത്. 2025 അവസാനത്തോടെ 18 ലക്ഷം തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കാന്‍ ആണ് ലക്ഷ്യം വെക്കുന്നത്.

You might also like

Most Viewed