ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ‍ സി​ബി​ഐ​യ്ക്കും കേ​ന്ദ്ര​സ​ർ‍​ക്കാ​രി​നും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്


ന്യൂഡൽഹി: ലൈഫ് മിഷൻ കേസിൽ‍ സിബിഐയ്ക്കും കേന്ദ്രസർ‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്. സിബിഐ അന്വേഷണത്തിന് അനുമതി നൽ‍കിയ ഹൈക്കോടതി ഉത്തരവ് േസ്റ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർ‍ജിയിലാണ് നടപടി. നാലാഴ്ചയ്ക്കകം മറുപടി നൽ‍കണമെന്നാണ് സുപ്രീംകോടതി നിർ‍ദേശം. സിബിഐ അന്വേഷണം രാജ്യത്തെ ഫെഡറൽ‍ സംവിധാനത്തെയാണ് ചോദ്യംചെയ്യുന്നതെന്ന് സംസ്ഥാന സർ‍ക്കാർ‍ ആരോപിച്ചു.

സർക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ ഹർജിയിൽ വാദിക്കുന്നു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു. സംസ്ഥാന സർ‍ക്കാരിന്‍റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹർ‍ജിയിൽ‍ സംസ്ഥാന സർക്കാർ ആരോപിക്കുന്നു.

You might also like

Most Viewed