വാട്ട്‌സ്ആപ്പിന്റെ നീക്കം സ്വകാര്യത അപകടത്തിലാക്കും


ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയത്തിൽ വാട്ട്‌സ്ആപ്പിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം ചോദ്യം ചെയ്തുള്ള ഹരജിയിൽ ഡൽഹി ഹൈകോടതിയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. സ്വകാര്യത അപകടത്തിലാക്കുന്നതാണ് വാട്ട്‌സ്ആപ്പിന്റെ നീക്കമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

യൂറോപ്പിലടക്കം ഉപഭോക്താക്കളുടെ വിവരങ്ങൾ അതീവ സുരക്ഷയോടെയാണ് വാട്ട്‌സ്ആപ്പ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിനടക്കം കൈമാറുമെന്നും ഇല്ലെങ്കിൽ തുടരാനാകില്ലെന്നും നിലപാടെടുക്കുന്നു. ഇത് വിവേചനപരമാണെന്നും കേന്ദ്രം അറിയിച്ചു.

You might also like

Most Viewed