ഹജ്ജ് തീർത്ഥാടനം: സൗദിയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന


റിയാദ്: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും ഹജ്ജ് തീർത്ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്‍റോസ് ഗിബ്‍റിസോസ് അഭിനന്ദിച്ചു. ബലിപെരുന്നാൾ ആശംസ സന്ദേശത്തിലാണ് ഇക്കാര്യം പരമാർശിച്ചത്. എല്ലാ മുസ്ലിംകൾക്കും അനുഗ്രഹീതമായ ഈദ് ആശംസകൾ നേരുന്നതായി അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുകയും ചെയ്യുന്നു. പുതിയ സ്ഥിഗതികളുമായി പൊരുത്തപ്പെടാൻ രാജ്യങ്ങൾക്ക് ചെയ്യാവുന്നതും സ്വീകരിക്കേണ്ടതുമായ നടപടികളുടെ ശക്തമായതും മാതൃകാപരവുമായ തെളിവാണിത്. കാര്യം അത്ര എളുപ്പമല്ല. എന്നാലത് സാധ്യമാണ്.  പകർവ്യാധി എന്നതുകൊണ്ട് ജീവിതം അവസാനിപ്പിക്കണമെന്ന് അർത്ഥമാക്കുന്നില്ലെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. നാമെല്ലാവരും വൈറസിനൊപ്പം എങ്ങനെ ജീവിക്കണമെന്ന് പഠിക്കണം. നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യകരമായ ജീവിതം പുനഃരാംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. പ്രത്യേകിച്ച് കോവിഡ് രോഗസാധ്യതയുള്ള എല്ലാ വിഭാഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed