രാജ്യദ്രോഹം പറഞ്ഞ് ആരും വിരട്ടേണ്ടെന്ന് മന്ത്രി കെ.ടി ജലീൽ
തിരുവനന്തപുരം: സർക്കാർ വാഹനത്തിൽ ഖുർആൻ കൊണ്ടുപോയതിൽ തെറ്റില്ലെന്ന് മന്ത്രി കെ.ടി ജലീൽ. യുഎഇ കോൺസുലേറ്റ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി. ഇത് ബിജെപി രാജ്യദ്രോഹമായി കാണുന്നതെന്തിനാണെന്നും സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നും മന്ത്രി വിശദീകരിച്ചു. രാജ്യദ്രോഹം പറഞ്ഞ് ആരും വിരട്ടേണ്ടെന്നും മന്ത്രി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം അനുമതിയില്ലാതെ മന്ത്രിമാർ സ്വീകരിക്കുന്നത് ചട്ടലംഘനമാണെന്ന് ഇന്നലെ കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വിശദീകരണം നൽകിയിരിക്കുന്നത്.

