ദോഹയിൽ 665 പേർക്ക് കോവിഡ്


ദോഹ: രാജ്യത്ത് ഇന്നലെ 283പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചപ്പോൾ 275 പേർക്ക് രോഗമുക്തിയുണ്ടായി. ആകെ 481930 പേർക്കാണ് പരിശോധന നടത്തിയത്. 109880 പേർക്കാണ് ഇതുവരെ ആകെ വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. 4736 പേർക്കാണ് ഇന്നലെ പരിശോധന നടത്തിയത്. നിലവിലുള്ള രോഗികൾ ആകെ 3110 ആണ്. ആകെ രോഗമുക്തി നേടിയവർ 106603 ആണ്.

ഇന്നലെ രണ്ടുപേർ കൂടി മരിച്ചതോടെ ആകെ മരണം 167 ആയിട്ടുണ്ട്. നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർ 496 ആണ്. ഇതിൽ 51 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. 92 പേരാണ് ആകെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നത്. ഇതിൽ അഞ്ചുപേരെ ഇന്നലെ പ്രേവശിപ്പിച്ചതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed