സൗദിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 ബാധിച്ച് സൗദി അറേബ്യയിലെ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള (61) ആണ് മരിച്ചത്. പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഈ മാസം മൂന്നിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നു. ശനിയാഴ്ച് രാത്രി എട്ടിനാണ് മരണം സംഭവിച്ചത്. അഞ്ച് വർഷമായി സൗദിയിൽ സിസിസി എന്ന കന്പനിയിൽ ഡ്രൈവിങ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: രമ മണി. മകൾ: ആതിര.