ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നും എത്തിയ 5 പ്രവാസികൾക്ക് കൊവിഡ് ലക്ഷണം

തിരുവനന്തപുരം: കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ എത്തിയ പ്രവാസികളിൽ 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രികളിലേക്ക് മാറ്റി. തിരുവനന്തപുരത്ത് എത്തിയ ഒരാൾക്കാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രോഗബാധിതരുമായി സന്പർക്കത്തിൽ വന്നു എന്ന് കണ്ടെത്തിയ പത്ത് പേരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, അബുദാബിയിൽ നിന്ന് കരിപ്പൂരെത്തിയ പ്രവാസികളിൽ കൊവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയ നാല് പേരെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികൾക്കും ഒരു കോഴിക്കോട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് മാറ്റി.