സൗദിയിലെ മാർക്കറ്റിൽ വൻ തീപ്പിടുത്തം
തബൂക്ക്: സൗദി അറേബ്യയിലെ തബൂക്ക് മാര്‍ക്കറ്റില്‍ വന്‍ തീപ്പിടുത്തം. നഗരത്തിലെ സുഖുദ്ദൗലിയില്‍ (ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്) ആണ് അഗ്നിബാധ ഉണ്ടായത്.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ചത്. ആളപായമോ പരിക്കോ ഇല്ല. കോടിക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണ് തീപ്പിടുത്തത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

