'ഖിദ്ദിയ' : ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം 2023ല്‍
റിയാദ്: നിര്‍ദിഷ്ട വിനോദനഗരം 'ഖിദ്ദിയ'യുടെ ആദ്യഘട്ടം നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. സൗദി അറേബ്യയുടെ ഏറ്റവും വലിയ സാംസ്കാരിക വിനോദ കായിക നഗരനിര്‍മാണ പദ്ധതിയായ ഖിദ്ദിയയുടെ ആദ്യ ഭാഗം 2023ഒാടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.
റിയാദ് നഗരമധ്യത്തില്‍നിന്ന് 40 കിലോമീറ്ററകലെ വടക്കുഭാഗത്തായി 334 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന നഗരത്തില്‍ ആദ്യം 40 വ്യക്തിഗത പദ്ധതികളാണ് പൂര്‍ത്തിയാകുന്നതെന്ന് ഖിദ്ദിയ ഇന്‍വെസ്റ്റ്മെന്‍റ് കന്പനി സി.ഇ.ഒ മൈക് റൈ നിങ്ങര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പൂര്‍ത്തിയാകുന്ന 40 പദ്ധതികളില്‍ കല, കായികം, താമസസൗകര്യം, വിനോദം എന്നീ മേഖലകളിലായി 300 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതോടെ പൊതുജനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശനാനുമതി നല്‍കും. ഇതില്‍ ഒരു തീം പാര്‍ക്ക്, വാട്ടര്‍ പാര്‍ക്ക്, മോേട്ടാര്‍ സ്പോര്‍ട്സ് സെന്‍റര്‍, മറ്റിതര സ്പോര്‍ട്സ് ഇനങ്ങ ള്‍, വിവിധയിനം പ്രദര്‍ശനകലകള്‍ക്കായുള്ള വേദികള്‍ എന്നിവക്കായിരിക്കും പ്രാധാന്യം.
വാസ്തുരൂപകല്‍പനയിലും നിര്‍മാണത്തിലും നിപുണരായ 20 ലോകോത്തര കന്പനികളാണ് നഗരത്തിന്റെ രൂപകല്‍പനക്കും നിര്‍മാണത്തിനും കരാറെടുത്തിട്ടുള്ളത്.30 രാജ്യങ്ങളില്‍നിന്നുള്ള ഇൗ രംഗത്തെ ഏറ്റവും വിദഗ്ധരായ 500 ആളുകളുടെ സംഘം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. പ്രമുഖ ഡാനിഷ് ആര്‍കിടെക്ചറര്‍ ആന്‍ഡ് ബില്‍ഡിങ് കന്പനിയായ ജാര്‍കെ ഏയ്ഞ്ചല്‍സ് ഗ്രൂപ് (ബി.െഎ.ജി) നേതൃത്വം നല്‍കുന്നു. ഗോപുരസമുച്ചയങ്ങളും കലാസാംസ്കാരിക വേദികളും സ്പോര്‍ട്സ് ഗ്രൗണ്ടുകളും ഇതര സൗകര്യങ്ങളും ഇൗ സംയുക്ത സംഘമാണ് ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം റിയാദില്‍ ബി.െഎ.ജി പ്രതിനിധി ആന്‍ഡ്രൂസ് പെഡേഴ്സനുമായി പ്രാരംഭപ്രവര്‍ത്തനങ്ങളെക്കുറിച്ചും എന്‍റര്‍ടെയ്ന്‍മെന്‍റ്, സ്പോര്‍ട്സ്, ആര്‍ട്സ് രംഗങ്ങളിലായി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമാക്കി ഖിദ്ദിയ മാറുന്നതെങ്ങനെ എന്ന കാര്യത്തിലും വിശദമായ ചര്‍ച്ച നടത്തിയെന്നും റൈനിങ്ങര്‍ വ്യക്തമാക്കി.

