മൊറോക്കോയ്ക്ക് പ്രഹരം; ഫ്രാൻസിനെതിരായ ക്വാർട്ടറിൽ സായ്ബാരി കളിക്കില്ല


ഷീബ വിജയൻ

ന്യൂയോർക്ക്: ഫ്രാൻസിനെതിരായ നിർണായക ക്വാർട്ടർ ഫൈനൽ മത്സരത്തിന് തയ്യാറെടുക്കുന്ന മൊറോക്കോയ്ക്ക് കനത്ത തിരിച്ചടിയായി സൂപ്പർ താരം ഇസ്മായിൽ സായ്ബാരിയുടെ പരിക്ക്. ഹാംസ്ട്രിങ് ഇഞ്ച്വറി മൂലം ടീമിൽ നിന്നും പുറത്തായ താരത്തിന് ഫ്രാൻസിനെതിരായ മത്സരത്തിൽ കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായി. കാനഡയ്ക്കെതിരായ മത്സരത്തിന്റെ ഇരുപത്തിരണ്ടാം മിനിറ്റിൽ പരിക്കേറ്റതിനെ തുടർന്ന് സായ്ബാരിയെ മൈതാനത്തുനിന്ന് പിൻവലിച്ചിരുന്നുവെങ്കിലും, ക്വാർട്ടർ ഫൈനലിൽ താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മൊറോക്കൻ ക്യാമ്പ്.

നിലവിൽ മൂന്ന് ഗോളുകൾ നേടി മൊറോക്കോയുടെ മുന്നേറ്റങ്ങളിൽ പ്രധാന പങ്കുവഹിച്ച കളിക്കാരനാണ് സായ്ബാരി. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ബ്രസീലിന്റെ പ്രതിരോധ മതിലുകൾ തകർത്ത് താരം നേടിയ ഗോൾ അദ്ദേഹത്തിന്റെ മികച്ച പ്രതിഭയുടെ തെളിവാണ്. അതേസമയം, കാനഡയ്‌ക്കെതിരായ മത്സരത്തിൽ ഔനാഹിയുടെ ഇരട്ട ഗോൾ മികവിലാണ് മൊറോക്കോ അനായാസ വിജയം സ്വന്തമാക്കിയത്. നിലവിൽ അയ്യൂബ് ബുവാദി, ബിലാൽ എൽ കനൗസ്, ബ്രാഹിം ഡിയാസ്, ഇസ ദിയോപ്, ക്യാപ്റ്റൻ അഷ്‌റഫ് ഹക്കിമി തുടങ്ങിയ പ്രമുഖ താരങ്ങളുടെ മികച്ച പ്രകടനങ്ങളിലാണ് ഇനി മൊറോക്കോയുടെ പ്രതീക്ഷകൾ.

article-image

dewrseweqwadeqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed