നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുന്നതായി സഹപ്രവർത്തകരുടെ പരാതി
ചെന്നൈ: തൊരട്ടി എന്ന തമിഴ് സിനിമയിലെ നായിക സത്യകലയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ. ഇത് സംബന്ധിച്ച് നടിയുടെ മാതാപിതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
പിതാവിനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല തങ്ങളോട് പറഞ്ഞതായി അണിയറ പ്രവർത്തകർ പരാതിയിൽ പറയുന്നു. കുറച്ചു ദിവസങ്ങളായി നടിയെ വിളിച്ചിട്ട് അവർ കോളുകൾ എടുക്കുന്നില്ല. ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.

