ഈജിപ്ത് കൊള്ളയടിക്കപ്പെട്ടു, പിന്തുണയുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി


ഷീബ വിജയൻ

ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരെ റഫറിയിങ് പിഴവുകൾ കാരണം പരാജയപ്പെട്ട ഈജിപ്ത് ഫുട്ബോൾ ടീമിന് പരസ്യ പിന്തുണയുമായി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി രംഗത്ത്. വിവാദമായ ആ മത്സരത്തിൽ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടുവെന്നും വിജയം അവരിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലറ്റക്സിയറുടെ വിവേചനപരമായ തീരുമാനങ്ങൾക്കെതിരെ ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് മേയർ തന്നെ നേരിട്ട് പിന്തുണ അറിയിച്ചിരിക്കുന്നത്.

ന്യൂയോർക്ക് നഗരത്തിൽ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച "നെക്സ്റ്റ് സ്റ്റോപ്പ്: ബെറ്റർ ബസസ്, ഫാസ്റ്റർ സർവീസ്" എന്ന പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മേയർ ലോകകപ്പ് വിവാദം പരാമർശിച്ചത്. ബസ് സർവീസുകൾ വേഗത്തിലാക്കുന്നതിലൂടെ യാത്രാസമയം ലാഭിക്കാമെന്നും ആ സമയം ജനങ്ങൾക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന് ഉദാഹരണമായിട്ടാണ് അദ്ദേഹം റഫറിയിങ് വിവാദം ചൂണ്ടിക്കാണിച്ചത്. ആറ് മാസത്തിനുള്ളിൽ ബസ് യാത്രയിൽ നിന്ന് നിങ്ങൾക്ക് 24 മണിക്കൂറോളം ലാഭിക്കാനാകുമെന്നും ഒരു വർഷം ആകുമ്പോഴേക്കും രണ്ട് ദിവസത്തിലധികം സമയം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സമയം കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കാനോ അല്ലെങ്കിൽ 'കഴിഞ്ഞ ദിവസം ഈജിപ്തിനെ അവർ കൊള്ളയടിച്ചു' എന്ന് സുഹൃത്തുക്കളോട് തർക്കിക്കാനോ ഉപയോഗിക്കാമെന്ന് സൊഹ്‌റാൻ മംദാനി കൂട്ടിച്ചേർത്തു.

മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് അർജന്റീനയോട് പരാജയപ്പെട്ടത്. രണ്ടാം പകുതിയിൽ മൊസ്തഫ സിക്കോയിലൂടെ ഈജിപ്ത് നേടിയ ഗോൾ, പന്ത് വലയിലെത്തുന്നതിന് 20 സെക്കൻഡുകൾക്ക് മുൻപ് നടന്ന ഒരു ഫൗൾ ചൂണ്ടിക്കാട്ടി വാർ (VAR) റദ്ദാക്കിയതാണ് വലിയ വിവാദങ്ങൾക്ക് കാരണമായത്. മാച്ച് ഒഫീഷ്യലുകളുടെ പക്ഷപാതപരമായ ഈ തീരുമാനത്തിനെതിരെ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്കിടയിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് ന്യൂയോർക്ക് മേയറുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

article-image

ghyygtgh

You might also like

  • Lulu Exchange
  • Straight Forward

Most Viewed