ഗോവിന്ദ നാൽ‍പ്പത്തിയൊന്പതാം വയസ്സിൽ‍ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു!


ന്യൂഡൽഹി: ബോളിവുഡിൽ ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക്  പ്രിയങ്കരനായി  മാറിയ നടനാണ് ഗോവിന്ദ. നൃത്തരംഗങ്ങളിലും കോമഡിയിലും മികവ് കാട്ടിയ ഗോവിന്ദയ്ക്ക് ഒട്ടേറെ ആരാധകരുമുണ്ടായിരുന്നു.  ഇപ്പോൾ ഒരു സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഭാര്യ സുനിത  താൻ വീണ്ടും വിവാഹം കഴിച്ചിരുന്നുവെന്ന് ഗോവിന്ദ ഒരു അഭിമുഖത്തിൽ‍ പറയുന്നു.

1987ലാണ് ഗോവിന്ദയുടെയും സുനിതയുടെയും വിവാഹം കഴിയുന്നത്. എന്നാൽ‍ പിന്നീടും ഇവർ‍ വിവാഹിതരായി. ഗോവിന്ദയുടെ നാൽ‍പ്പത്തിയൊന്പതാം വയസ്സിലായിരുന്നു സുനിതയുമായി വീണ്ടും വിവാഹിതനായത്. അമ്മയുടെ നിർ‍ദ്ദേശപ്രകാരമായിരുന്നു വീണ്ടും വിവാഹമെന്നും ഗോവിന്ദ പറയുന്നു. ചില വിശ്വാസങ്ങൾ‍ തനിക്കുണ്ടായിരുന്നു. പതിനാലാം വയസ്സു മുതൽ‍ ഗായത്രി മന്ത്രം ഉരുവിടുമായിരുന്നു. ഒരു നായകനു വേണ്ട രൂപമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് സിനിമയിൽ‍ നായകനാകുകയായിരുന്നു. സുനിതയെ ആദ്യം വിവാഹം കഴിച്ചപ്പോൾ‍ അത് സ്വകാര്യചടങ്ങായിരുന്നു. അന്നത്തെ കാലത്ത് തിളങ്ങിനിൽ‍ക്കുന്ന ഒരു നടൻ വിവാഹിതനായാൽ‍ ആരാധക പിന്തുണ കുറയുമെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു വിവാഹം രഹസ്യമാക്കിവെച്ചതെന്നും ഗോവിന്ദ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed