ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വീണ്ടും ഡ്രോണ്‍ ആക്രമണം


റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. സൗദിയിലെ ജിസാന്‍, അബഹ തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ പ്രതിരോധ സംവി ധാനമുപയോഗിച്ച്‌ തകര്‍ത്തതായി സഖ്യസേന അറിയിച്ചു

യമനിലെ സന്‍ആയില്‍ നിന്നായിരുന്നു ആക്രമണ ശ്രമമുണ്ടായതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

അതേസമയം യമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ശക്തമായ ആക്രമണം തുടരുകയാണ്. ഹൂതികള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച്‌ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed