'ഐ.എൽ.എ ബഹ്റൈൻ ദാണ്ഡിയ ബിറ്റ്സ് 2026': ടിക്കറ്റ് വിൽപ്പനയ്ക്ക് വൻ തുടക്കം; ആദ്യദിനം വിറ്റഴിഞ്ഞത് 700 ടിക്കറ്റുകൾ

പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ILA) സംഘടിപ്പിക്കുന്ന 'ഐ.എൽ.എ ദാന്ധിയ ബിറ്റ്സ് 2026' ആഘോഷ പരിപാടിയുടെ ടിക്കറ്റ് പ്രകാശനം ഓഗസ്റ്റ് 24-ന് ക്രൗൺ പ്ലാസ ബഹ്‌റൈനിൽ പ്രൗഢഗംഭീരമായി നടന്നു. ടിക്കറ്റ് വിതരണം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 700-ലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 1-ന് മനാമയിലെ ക്രൗൺ പ്ലാസയിലാണ് എല്ലാ വർഷവും നടക്കാറുള്ള ദാണ്ഡിയ നൃത്തോത്സവം ഇത്തവണ അരങ്ങേറുന്നത്. വർണ്ണാഭമായ സംഗീതവും നൃത്തവും സാംസ്കാരിക തനിമയും കോർത്തിണക്കിയ ആഘോഷ രാവാണ് സംഘാടകർ പ്രവാസി സമൂഹത്തിനായി ഒരുക്കുന്നത്.

ആദ്യദിനത്തിൽ ലഭിച്ച ഈ മികച്ച പ്രതികരണത്തിൽ ഐ.എൽ.എ പ്രസിഡന്റ് സ്മിത ജെൻസൻ സന്തോഷം പങ്കുവെച്ചു. "ആദ്യദിനം തന്നെ 700 ടിക്കറ്റുകൾ വിറ്റഴിക്കാനായത് പ്രവാസി ഇന്ത്യൻ സമൂഹം ഐ.എൽ.എയ്ക്ക് നൽകുന്ന പിന്തുണയുടെയും ആവേശത്തിന്റെയും തെളിവാണ്. ഈ വലിയ ആഘോഷം സാധ്യമാക്കുന്ന എല്ലാ പ്രായോജകർക്കും സുഹൃത്തുക്കൾക്കും കൃതജ്ഞത അറിയിക്കുന്നു," എന്ന് അവർ പറഞ്ഞു.

ഐ.എൽ.എയുടെ പ്രധാന സാമൂഹിക സേവന സംരംഭവും ഭിന്നശേഷിക്കാരായ കുട്ടികൾക്കായുള്ള കേന്ദ്രവുമായ 'സ്നേഹ റീക്രിയേഷൻ സെന്ററി'നായുള്ള ഫണ്ട് ശേഖരണം കൂടിയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ടിക്കറ്റ് ലോഞ്ച് വൻ വിജയമാക്കിയ എല്ലാ പങ്കാളികൾക്കും സ്പോൺസർമാർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed