എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ് ചിലർ ബി.ജെ.പിയിലേക്ക് പോകുന്നത്: ഇന്ദ്രന്‍സ്
താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്ന് നടന്‍ ഇന്ദ്രന്‍സ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പരാജയം വരേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും നടന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ദ്രന്‍സ് പറഞ്ഞത്:
പാര്‍ട്ടിയോട് ആരും മനസ് മടുത്ത് പോകില്ല, അവര്‍ നിശബ്ദനാവുകയേയുള്ളൂ. അങ്ങനെ പോകുകയാണെങ്കില്‍ അതൊരു നിലപാടില്ലാത്ത പരിപാടിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്തോറും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ദൈവത്തിന്റെ അടുത്ത് പോകാം. അത് വേണമെന്നുള്ളവരേയും തടയേണ്ടതില്ല. ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോൾ സുപ്രീം കോടതിയെ പോലെ ഒരു കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഞാന്‍ പ്രതീക്ഷിക്കുന്ന പാര്‍ട്ടി അതാണ് ചെയ്യേണ്ടതും.
കൊലപാതക രാഷ്ട്രീയമായി കേരളം മാറുന്നുവെന്ന ആക്ഷേപം ഉണ്ട്. അത് എന്നെ പോലുള്ള ഇടതുപക്ഷ യാത്രികനെ വേദനിപ്പിക്കാറുണ്ട്. അങ്ങനെയുള്ളവരെ മാറ്റി നിര്‍ത്തണം. അല്ലെങ്കില്‍ പാര്‍ട്ടി ജീര്‍ണിച്ച് പോകും.
ടി.പി സെന്‍കുമാര്‍, ജേക്കബ് തോമസ്, അബ്ദുള്ള കുട്ടി തുടങ്ങിയവര്‍ ബിജെപിയിലേക്ക് പോകുന്നത് നിലപാടൊന്നും ഉണ്ടായിട്ടല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്. അതില്‍ പ്രത്യയശാസ്ത്രമൊന്നും കാണുന്നില്ല. ഒഴുക്കിനൊത്ത് നില്‍ക്കുക എന്നൊരു മിടുക്ക് പറയില്ലേ, അങ്ങനെയൊക്കെ തന്നേ ആണ് അത്. അതൊക്കെ പിന്നീട് മാറിക്കോളും. ഇന്ദ്രൻസ് വ്യക്തമാക്കി.

