മുഹറഖിലെ ഒരു തെരുവിന് ബഹ്റൈനി സാഹിത്യക്കാരന്റെ പേര് നൽകി ഗവൺമെന്റ്


പ്രദീപ് പുറവങ്കര

മനാമ: സാഹിത്യ-സാംസ്കാരിക മേഖലകൾക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരവായി, അന്തരിച്ച പ്രശസ്ത ബഹ്‌റൈനി എഴുത്തുകാരനും കവിയുമായ അലി അബ്ദുള്ള ഖലീഫയുടെ പേര് മുഹറഖ് ഗവർണറേറ്റിലെ ഒരു തെരുവിന് നൽകി ബഹ്റൈൻ ഗവൺമെന്റ്. ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ആദരവ് നൽകിയത്.

വിവരസാങ്കേതിക മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുള്ള അൽ നുഐമി, മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നായി, മുഹറഖ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ഖല്ലാഫ്, ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (BACA) ഉദ്യോഗസ്ഥർ, ഖലീഫയുടെ കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഇതിന്റെ നാമകരണ ചടങ്ങ് നടന്നു.

article-image

രാജ്യത്തിന്റെ സാംസ്കാരിക-ബുദ്ധിജീവി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കുന്നതിൽ രാജാവ് കാണിക്കുന്ന താല്പര്യത്തിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് ഡോ. റംസാൻ അൽ നുഐമി പറഞ്ഞു. ഖലീഫയുടെ സർഗ്ഗാത്മകമായ സാഹിത്യ ജീവിതം ബഹ്‌റൈന്റെയും മേഖലയുടെയും സാംസ്കാരിക ഓർമ്മകളുടെ സുപ്രധാന ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജകീയ നിർദ്ദേശത്തെ ബി.എ.സി.എ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുള്ള അൽ ഖലീഫ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ സാംസ്കാരിക നായകന്മാരുടെ പേരുകളും അവരുടെ സംഭാവനകളും വരുംതലമുറയ്ക്കായി സംരക്ഷിച്ചു നിർത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed