യു.പി.എസ്.ആർ.ടി.സി ബസുകളിൽ മുതിർന്ന സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രഖ്യാപനവുമായി യോഗി സർക്കാർ


ശാരിക

ലക്നോ: ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (യു.പി.എസ്.ആർ.ടി.സി) ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ് സർക്കാർ. 60 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന സ്ത്രീകൾക്കായി പരിമിതപ്പെടുത്തിയാണ് ‘ലോകമാതാ അഹല്യബായി മാതൃശക്തി യോജന’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്.

പുതിയ പദ്ധതിയിലൂടെ ഉത്തർപ്രദേശിലെ ഏകദേശം ഒരു കോടിയിലധികം മുതിർന്ന സ്ത്രീകൾക്ക് സൗജന്യ യാത്രാ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.പി ഗതാഗതമന്ത്രി ദയാശങ്കർ സിംഗ് അറിയിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed