യു.എസിന് തിരിച്ചടി നൽകി കാനഡ; സാമ്പത്തിക പ്രതികാരം 2,000 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾക്ക്


ശാരിക

ടൊറന്റോ: അമേരിക്കയ്ക്ക് മേൽ തിരിച്ചടി തീരുവ ഏർപ്പെടുത്തി കാനഡ. സ്റ്റീൽ, പാലുൽപ്പന്നങ്ങൾ, കാർഷികോപകരണങ്ങൾ എന്നിവയുൾപ്പെടെ 2,000 കോടി ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങളെയാണ് കാനഡയുടെ പുതിയ തീരുവ ബാധിക്കുക. ഇതോടെ ലോകത്തെ രണ്ട് പ്രധാന വ്യാപാര പങ്കാളികൾ തമ്മിലുള്ള വ്യാപാരയുദ്ധം കൂടുതൽ ശക്തമാകുമെന്ന ആശങ്ക ഉയർന്നുകഴിഞ്ഞു.

കഴിഞ്ഞ ആഴ്ച അവസാനം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന വ്യാപാരച്ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു അമേരിക്കയുടെ ഈ കടുത്ത നടപടി.

എന്നാൽ, കാനഡയെ പൂർണ്ണമായും തങ്ങളുടെ ആജ്ഞാനുവർത്തികളാക്കാനും രാജ്യത്തെ പ്രധാന വ്യവസായങ്ങളെ തകർക്കാനുമാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആരോപിച്ചു. ഇതിനെതിരെ ശക്തമായി നിലകൊള്ളാനാണ് കാനഡയുടെ തീരുമാനം.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed