സൌദിയിൽ വീണ്ടും ഹൂതി ആക്രമണം; അഞ്ച് ഡ്രോണുകള്‍ സൈന്യം തകര്‍ത്തു
സൌദിയിലെ അബഹ വിമാനത്താവളത്തിലേക്കും ഖമീശ് മുശൈത്തിലേക്കും വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. വിമാനത്തളവും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമാക്കിയെത്തിയ അഞ്ച് ആളില്ലാ വിമാനങ്ങള്‍ പ്രതിരോധ സംവിധാനമുപയോഗിച്ച് സൈന്യം തകര്‍ത്തു. ഒരാഴ്ചക്കിടെ ഇത് നാലാം തവണയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. സൌദി സഖ്യസേനയാണ് വിശദാംശങ്ങള്‍ പുറത്ത് വിട്ടത്. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണെന്നും തിരിച്ചടിയുണ്ടാകുമെന്നും സഖ്യസേന മുന്നറിയിപ്പ് നല്‍കി. ഇന്നലെ മുതല്‍ യമനിലെ ഹൂതി കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് സൈന്യം തിരിച്ചടി ശക്തമാക്കിയിട്ടുണ്ട്.
ഒരാൾക്കു ചെറിയ പരുക്കുണ്ട്. കപ്പൽ ജീവനക്കാരെ രക്ഷിച്ചതു തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാനും യുഎസും രംഗത്തെത്തി. ബഹ്റൈനിലുള്ള തങ്ങളുടെ നാവികസേനാംഗങ്ങളെ അയച്ച് ജീവനക്കാരെ രക്ഷിച്ചെന്നാണു യുഎസ് അവകാശവാദം.
അതേസമയം, തങ്ങൾ നാവികസേനയെ അയച്ചെന്ന് ഇറാനും പറയുന്നു. ഇന്നലെ, ആക്രമണവാർത്തയ്ക്കു പിന്നാലെ രാജ്യാന്തര എണ്ണവില 4 % കൂടി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2 ഡോളർ കൂടി 61.97 ഡോളറായി.

