കോഴിക്കോട് വീട് കുത്തിത്തുറന്ന് 42 പവനും പണവും കവർന്നു


 

കോഴിക്കോട്: കോഴിക്കോട് വേങ്ങേരിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 45 പവൻ‍ സ്വർണാഭരണവും 12,000 രൂപയും കവർന്നു. വേങ്ങേരി മരക്കാട്ട്പറന്പത്ത് ശശിധരന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ രാത്രി 11 ഓടെയാണ് കവർച്ച നടന്ന വിവരം വീട്ടുകാർ അറിയുന്നത്. ഇതോടെ ചേവായൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ശശിധരനും കുടുംബവും എറണാകുളത്തേക്ക് പോയത്. വ്യാഴാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പിറകിലെ വാതിലി‍ന്‍റെ പൂട്ട് പാരകൊണ്ട് അടർത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതിനാൽ മോഷ്ടാവിന് എളുപ്പത്തിൽ വീട്ടിൽ കയറാനായി.

സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടി വീടിന്‍റെ പിറകിൽ ഉപേക്ഷിച്ചിട്ടുണ്ട്. വീട്ടുകാർ സ്ഥലത്തില്ലെന്ന് അറിയുന്നവരാണ് കവർച്ചയ്ക്ക് പിന്നിലുള്ളതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സമീപത്ത് നിർമ്മാണ പ്രവർത്തി നടക്കുന്ന സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പകൽ സമയത്തായിരിക്കാം മോഷണമെന്നാണ് പോലീസ് സംശയിക്കുന്നത്. വീടിന്‍റെ പിറകിലെ വാതിലിന് സമീപം കുത്തിയിരുന്നാൽ പുറത്തു നിന്നും ആർക്കും കാണാൻ സാധിക്കില്ല. ഡോഗ്‌ സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed