സൗദിയിൽ 4 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

റിയാദ് : തെക്കൻ പ്രവിശ്യയായ അസീറിലെ ചെക്ക് പോയിന്റിലുണ്ടായ വെടിവെപ്പിൽ നാല് സൗദി പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സൗദി സ്വദേശികളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചെക്ക് പോസ്റ്റിലെത്തിയ സംഘം യാതൊരു കാരണവും കൂടാതെ ഉദ്യോഗസ്ഥർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. അയൽ രാജ്യമായ യെമനിൽ നടക്കുന്ന കലാപത്തിന്റെ ഭാഗമാണ് ഇൗ അക്രമസംഭവമെന്നാണ് സംശയിക്കുന്നത്.