വേൾഡ് ആർട് പ്രദർശനത്തിൽ തിരക്കേറുന്നു

ദുബൈ : വൈവിധ്യങ്ങളുടെ അനന്താകാശം സൃഷ്ടിച്ച് വേൾഡ് ആർട് ദുബൈ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രകാരൻമാരുടെ കലാസൃഷ്ടികൾ ദുബൈ വേൾഡ് ട്രേഡ് സെന്റർ സബീൽ ഹാളിനെ ഭാവനയുടെ മനോഹര അരങ്ങാക്കി.
ആയിരം ദിർഹം മുതൽ ലക്ഷങ്ങൾവരെ വിലമതിക്കുന്ന ചിത്രങ്ങൾ കലാസ്നേഹികളെ കാത്തിരിക്കുന്ന പ്രദർശനം ഇന്ന് സമാപിക്കും. പ്രിന്റിങ്, എച്ചിങ് തുടങ്ങിയവയ്ക്കായുള്ള നവീന ഉപാധികൾ, ചിത്രരചന സംബന്ധിച്ച ശിൽപശാലകൾ തുടങ്ങിയവയും കാഴ്ചയുടെ പൂരത്തിനു മറ്റൊരു മാനം നൽകുന്നു. സബീൽ ഹാളിനു പുറത്തും ആശയങ്ങളുടെ ചിറകിൽ ചിത്രങ്ങൾ പിറക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശി സിജിൻ ഗോപിനാഥ് ഒരുക്കുന്ന ‘വിഷൻ’ എന്ന ചി
ത്രം ഡൂഡിൽ മാരത്തൺ എന്ന സംരംഭത്തിന്റെ ഭാഗമായി സബീൽ ഹാളിന്റെ മുറ്റത്തുണ്ട്.