സൗ­ദി­ക്ക് ­നേ­രെ­ വീ­ണ്ടും ഹൂ­തി­കളു­ടെ­ മി­സൈൽ‍ ആക്രമണം


റിയാദ് : സൗദി തലസ്ഥാനമായ റിയാദിന് നേരേയും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയും ഹൂതികളുടെ മിസൈൽ ആക്രമണം. ബുധനാഴ്ച രാവിലെ അബഹ എയർപോർട്ടിനു നേരെയും വൈകിട്ട് റിയാദ് ലക്ഷ്യമാക്കിയുമാണ്  ഹൂതികൾ  ആക്രമണം നടത്തിയതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ ‍മാലികി അറിയിച്ചു. 

എയർപോർ‍ട്ട് ലക്ഷ്യമാക്കിയുള്ള ആക്രമണം  വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശ്രദ്ധയിൽ പെട്ടയുടൻ വെടിവെച്ചിടുകയായിരുന്നു. എയർപോർട്ടിൽ വ്യോമഗതാഗതം നിർത്തിവെച്ചിരുന്നു. വൈകാതെ വ്യോമഗതാഗതം സാധാരണ നിലയിലായി. തകർത്ത മിസൈലിന്റെ ഭാഗങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇറാൻ നിർമ്മിതമാണെന്നും എയർപോർട്ട് ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്നും വ്യക്തമായത്. ബുധനാഴ്ച വൈകുന്നേരം 5.40ന് റിയാദിലെ ജനവാസകേന്ദ്രം ലക്ഷ്യമാക്കി തൊടുത്ത മിസൈൽ‍ വ്യോമപ്രതിരോധസേന ആകാശത്ത് വെച്ച് തന്നെ തകർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed