വി­ഷ ഉറു­ന്പി­ന്റെ­ കടി­യേ­റ്റ്­ മലയാ­ളി­ യു­വതി­ മരി­ച്ചു­


റിയാദ് : മലയാളി യുവതി സൗദിയിലെ  റിയാദിൽ വിഷ ഉറുന്പിന്റെ കടിയേറ്റു മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശിനി സൂസി ജോൺ തോംസൺ ആണ് മരിച്ചത്. ഭർത്താവ് ജെഫി മാത്യു. 7 ഉം 2 ഉം വയസുള്ള രണ്ടു മക്കളുണ്ട്. രണ്ടാഴ്ച മുന്പ് മാർക്കറ്റിൽ പോയിവന്നു ഡ്രസ് മാറിയപ്പോൾ എന്തോ കടിച്ചതായി തോന്നുകയായിരുന്നു. വസ്ത്രം മാറുന്നതിനിടെ കുഴഞ്ഞുവീണ സൂസിയെ ഉടൻ ഭർത്താവ് റിയാദിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

അന്ന് മുതൽ രണ്ട് ആഴ്ചയോളം മരണത്തോട് മല്ലടിച്ചുകിടന്ന സൂസി ഇന്ന് വെളുപ്പിന് 4.30 നു മരണത്തിന് കീഴടങ്ങുകയയിരുന്നു. കഴിഞ്ഞ പത്തു വർഷമായി സൗദിയിലുണ്ട്. സൗദി മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ടു ദിവസത്തിനിടെ ഇത് രണ്ടാമത്തെ മരണമാണ്. ഇന്നലെയാണ് തൃശ്ശൂർ സ്വദേശിനി ബ്യൂലയുടെ അകാലമരണം സംഭവിച്ചത്.

ജോൺ തോംസൺ ആണ് സൂസിയുടെ പിതാവ്. അമ്മ വത്സ തോംസൺ. സഹോദരങ്ങൾ – സാമുവൽ, മേബിൾ, ബേസിൻ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed