കു­വൈ­ത്ത് വാ­ഹനാ­പകടം : മലയാ­ളി­കളു­ടെ മൃ­തദേ­ഹം നാ­ട്ടി­ലേ­ക്കയയ്ക്കാൻ നടപടി­ തു­ടങ്ങി­


കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞദിവസം ബസുകൾ കൂട്ടിയിടിച്ചു മരിച്ച രണ്ടു മലയാളികളുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി എംബസി നടപടിക്രമങ്ങൾ പൂർത്തിയായി. കായംകുളം കട്ടച്ചിറ പള്ളിക്കൽ ചെറുമണ്ണിൽ വിശ്വനാഥൻപിള്ളയുടെ മകൻ രാധാകൃഷ്ണക്കുറുപ്പ് (47), ശ്രീകണ്ഠപുരം കാവുമ്പായി പുറത്തേൽ മാത്യുവിന്റെ മകൻ സനീഷ് (34) എന്നിവരടക്കം 15 പേരാണു ഞായറാഴ്ച അപകടത്തിൽ മരിച്ചത്.

രാധാകൃഷ്ണക്കുറുപ്പും സനീഷും ഉൾപ്പെടെ ഏഴ് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുവൈത്ത് അധികൃതരുമായി ബന്ധപ്പെട്ട നടപടികളാണു ബാക്കിയുള്ളത്. ഇവ ഇന്നു വൈകിട്ടോടെ പൂർത്തിയാക്കി  ഉടൻ വിമാനത്തിൽ നാട്ടിലേക്കു കൊണ്ടുപോകാനാണു ശ്രമം. രാധാകൃഷ്ണക്കുറുപ്പ് ഒരാഴ്ച മുന്പാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നെത്തിയത്. അമ്മ: പൊന്നമ്മ. ഭാര്യ: ഗിരിജാദേവി. മക്കൾ: അമ്പാടി, ആരോമൽ. സനീഷിന്റെ അമ്മ: എൽസി, ഭാര്യ: ഡെയ്സി (സൗമ്യ), മക്കൾ: സാം, സാറ, സഹോദരങ്ങൾ: അനീഷ് (ദുബൈ), ലിന്റ. സംസ്കാരം കൂട്ടുംമുഖം ലിസിഗിരി ചെറുപുഷ്പ ദേവാലയത്തിൽ.

വടക്കൻ കുവൈത്തിലെ കബദിലായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽപരിക്കേറ്റവരെ കെ.ഒ.സി, സബാഹ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊഴിലാളികൾ സഞ്ചരിച്ച രണ്ടു ബസ്സുകൾ ഏഴാമത് റിംങ് റോഡിന് സമീപം അൽ അർട്ടാൽ റോഡിൽ വച്ച് മുഖാമുഖം ഇടിക്കുകയായിരുന്നുവെന്ന് കുവൈത്ത് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. സ്ഥലത്ത് ഉടൻ തന്നെ എത്തിയ രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ രക്ഷപ്പെടുത്തി.

ആംബുലൻസുകളും വ്യോമമാർഗവുംഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുടുങ്ങിയവരെ ബസ് വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയതെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed