സൗദിയിൽ സ്ത്രീകൾക്ക് ടൂറിസ്റ്റ് ഗൈഡുകളാകാൻ അനുമതി
റിയാദ് : സൗദിയിൽ സ്ത്രീകൾക്ക് ടൂറിസ്റ്റ് ഗൈഡുകളായി ജോലി െചയ്യാൻ അനുമതി. സൗദി ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് കമ്മിഷൻ ഇതിനായുള്ള ലൈസൻസ് ഈ വർഷം മുതൽ അനുവദിക്കും.
എണ്ണ ആശ്രിതത്വം കുറച്ച് സാന്പത്തിക വൈവിധ്യവൽകരണത്തിനുള്ള സൗദി ദർശനരേഖ 2030 പ്രകാരം ടൂറിസം മേഖലയിൽ വൻതോതിലുള്ളനിക്ഷേപവും തൊഴിലവസരങ്ങളുമാണു ലക്ഷ്യമിടുന്നത്.
എണ്ണായിരം യുവതീയുവാക്കൾക്ക് ഈ മേഖലയിൽ പ്രത്യേക പരിശീലനവും നൽകിക്കഴിഞ്ഞു.

