ഹാദിയ - കോഴ്സ് ആദ്യ സെമസ്റ്റർ പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി


മനാമ : ഐ.സി.എഫ് ഗൾ‍ഫ് കൗൺ‍സിലിന്റെ മേൽനോട്ടത്തിൽ വിശ്വാസം, വ്യക്തിത്വം, സംസ്‌ക്കരണം എന്നിവയിലധിഷ്ടിതമായ പാഠ്യ പദ്ധതികളും അനുബന്ധങ്ങളും ഉൾ‍ക്കൊള്ളിച്ച്, പ്രവാസി സ്ത്രീകൾ‍ക്കായി ആരംഭിച്ച ഹാദിയ കോഴ്‌സിന്റെ ആദ്യ സെമസ്റ്റർ‍ പരീക്ഷാഫലം പ്രഖ്യാപിച്ചു.

ബഹ്‌റൈനിൽ 15 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 550 പേരിൽ‍ ഖദീജ ബഷീർ‍, ആഷ പരീദ്, സാജിദ റാഷിദ് (ഗുദൈബിയ), ഹുസ്‌നബാനു അബൂബക്കർ‍ (മനാമ), റസി ഉസ്മാൻ‍ (സൽമാബാദ്), നിസ്വാന മുഹമ്മദ്, സറീന ഫൈസൽ‍ (ഉമ്മുൽ‍ഹസം) എന്നിവർ ‍മുഴുവൻ‍ മാർ‍ക്കും നേടി ആദ്യ റാങ്ക് പങ്കിട്ടു. 13 പേർ രണ്ടാം റാങ്കിനും 15 പേർ മൂന്നാം റാങ്കിനും അർ‍ഹരായി. 

9 മാസം നീണ്ടു നിൽ‍ക്കുന്ന കോഴ്‌സിന് പ്രത്യേകം പരിശീലനം നേടിയ അദ്ധ്യാപകരാണ് നേതൃത്വം നൽ‍കി വരുന്നത്. മനാമ സുന്നീ സെന്ററിൽ‍ നടന്ന പി.പി.എം കൊടോളി അനുസ്മരണ സംഗമവേദിയിൽ െവച്ചാണ് റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചത്. കെ.സി സൈനുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ച പരിപാടി സുലൈമാൻ‍ ഹാജി ഉദ്ഘാടനം ചെയ്തു. വി.പി.കെ അബൂബക്കർ ഹാജി, യു.കെ അബൂബക്കർ ഹാജി തുടങ്ങിയവർ സംസാരിച്ചു. എം.സി അബ്ദുൽ‍ കരീം സ്വാഗതം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed