സൗദിയിൽ കഴിഞ്ഞ വർഷം തൊഴിൽ നഷ്ടപ്പെട്ടത് അഞ്ച് ലക്ഷത്തിലധികം വിദേശികൾ‍ക്ക്


റിയാദ്: − കഴിഞ്ഞ വർഷം സൗദിയിൽ അഞ്ചു ലക്ഷത്തിലേറെ വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. വിദേശ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം ഏഴു ശതമാനം കുറഞ്ഞു. 2016 അവസാനം ഗോസി രജിസ്‌ട്രേഷനുള്ള വിദേശ തൊഴിലാളികളുടെ എണ്ണം 85,18,206 ആയിരുന്നു.

 2017 ഡിസംബർ 31 ലെ കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 79,59,490 ആയി കുറഞ്ഞു. 5,58,716 പേരുടെ കുറവാണ് കഴിഞ്ഞ വർഷമുണ്ടായത്. ഇതേസമയം സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണത്തിൽ ആറരശതമാനം വർദ്ധന രേഖപ്പെടുത്തി. 1,21,789 സൗദികളാണ് തൊഴിൽ വിപണിയിൽ പുതുതായി പ്രവേശിച്ചത്. സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാരുടെ എണ്ണം 18,62,118 ൽ നിന്ന് 19,83,907 ആയി 2017 ൽ ഉയർന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed