ജി.സി.സി ടാക്സ് കോൺഫറൻസ് സംഘടിപിച്ച് ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്റർ


പ്രദീപ് പുറവങ്കര

മനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച പ്രഥമ ജി.സി.സി ടാക്സ് കോൺഫറൻസ് മനാമ ക്രൗൺ പ്ലാസയിൽ വിജയകരമായി പൂർത്തിയായി. ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന നികുതി വ്യവസ്ഥകളെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾക്ക് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും നികുതി വിദഗ്ധരും അക്കൗണ്ടിംഗ് മേഖലയിലെ പ്രമുഖരും ഒന്നിച്ചെത്തി.

"ഒരു വേദി, ആറ് രാജ്യങ്ങൾ, ഒരു ചർച്ച" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സമ്മേളനം, മേഖലയിലെ പുതിയ നികുതി നിബന്ധനകൾ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം, സുതാര്യത എന്നിവയെക്കുറിച്ചുള്ള വിജ്ഞാന വിനിമയത്തിന് വലിയ വേദിയായി മാറി. ഐ.സി.എ.ഐ ബഹ്റൈൻ ചാപ്റ്റർ ചെയർപേഴ്സൺ സി.എ. വിനോദ് രതിയുടെ സ്വാഗത പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഫിനാൻസ്, ഇൻഷുറൻസ് ആൻഡ് ടാക്സ് കമ്മിറ്റി വൈസ് ചെയർമാൻ അലി അൽ മഹ്റൂസ് മുഖ്യപ്രഭാഷണം നടത്തി.

article-image

കോർപ്പറേറ്റ് ടാക്സ് നടപ്പിലാക്കൽ, ട്രാന്സ്ഫർ പ്രൈസിംഗ്, ജി.സി.സി അടിസ്ഥാനത്തിലുള്ള ഇ-ഇൻവോയ്സിംഗ്, അന്താരാഷ്ട്ര നികുതി വ്യവസ്ഥയായ BEPS പില്ലർ 2 തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ ക്ലാസുകൾ നയിച്ചു. സങ്കീർണ്ണമായ നിയമങ്ങളെ എങ്ങനെ ലളിതമായി ബിസിനസുകളിൽ പ്രായോഗികമാക്കാമെന്ന് സദസ്സ്യർക്ക് വിദഗ്ധർ വിശദീകരിച്ചു നൽകി.

"ജി.സി.സി ഇ-ഇൻവോയ്സിംഗ് – ഒരു പ്രദേശം, ആറ് യാത്രകൾ" എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ച സമ്മേളനത്തിലെ പ്രധാന ആകർഷണമായിരുന്നു. ഓരോ ജി.സി.സി രാജ്യങ്ങളിലും ഡിജിറ്റൽ നികുതി സംവിധാനം നടപ്പിലാക്കുന്നതിലെ വെല്ലുവിളികളും അതിലൂടെ ലഭ്യമാകുന്ന അവസരങ്ങളും പാനൽ ചർച്ച ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ അനലിറ്റിക്സ് എന്നിവ നികുതി മേഖലയിൽ കൊണ്ടുവരുന്ന മാറ്റങ്ങളും സമ്മേളനം വിലയിരുത്തി. മേഖലയിലെ ധനകാര്യ പ്രൊഫഷണലുകളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ആഗോള സാമ്പത്തിക മാറ്റങ്ങൾക്ക് അനുസൃതമായി അവരെ സജ്ജരാക്കുന്നതിനും ഈ കോൺഫറൻസ് വഴിവെച്ചതായി ഭാരവാഹികൾ കൂട്ടിച്ചേർത്തു.

article-image

szdfazdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed