റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാനല്ല: മാർക്കോ റൂബിയോ
ശാരിക
ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള അധിക താരിഫ് ഇന്ത്യയെ പ്രതിസന്ധിയിലാക്കാനാല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. നിയമം പാസാക്കിയത് റഷ്യ-യുക്രൈൻ സംഘർഷം അവസാനിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ പ്രതിസന്ധി രാജ്യത്തുണ്ടാക്കിയ തീരുമാനത്തിൽ അതൃപ്തി പരിഹരിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. അമേരിക്കയിലെ വീസ നിയന്ത്രണങ്ങളും ഇന്ത്യയ്ക്ക് ദോഷകരമാകില്ലെന്ന് വ്യക്തമാക്കിയ റൂബിയോ, എപ്പോഴും ഇന്ത്യയ്ക്കൊപ്പമാണ് അമേരിക്കയെന്നും വിശദീകരിച്ചു.
അതേസമയം, വെനസ്വേലയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്ന വിഷയം റിലയൻസുമായി ഇന്ന് ചർച്ച ചെയ്യും. വ്യവസായികളായ ഗൗതം അദാനി, ടാറ്റ ഗ്രൂപ്പ് മേധാവി എൻ. ചന്ദ്രശേഖരൻ എന്നിവരുമായും മാർക്കോ റൂബിയോ ഇന്ന് കൂടിക്കാഴ്ച നടത്തും.
asdasd

