മാസപ്പടി കേസ്: വിജിലൻസ് അന്വേഷണത്തിനെതിരായപിണറായി വിജയനും കുടുംബവും ഉൾപ്പെടെയുള്ളവരുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ശാരിക

തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന് വാദം തുടങ്ങും.

ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിരുന്നു. മാസപ്പടി കേസിൽ പിണറായി വിജയനും കുടുംബത്തിനും ഏറെ നിർണായകമായ നടപടികൾക്കാണ് ഇന്ന് സുപ്രീംകോടതിയിൽ തുടക്കമാകുന്നത്.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. ആരോപണവിധേയരെ കേൾക്കാതെയുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ നേരത്തെ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചിരുന്നു.

ഇതേ തുടർന്നാണ് അപ്പീലുമായി പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലെത്തിയത്. കേസിൽ മുതിർന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാൽ ഹർജി വേഗം പരിഗണിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയൻ ഉൾപ്പെടെ എല്ലാ കക്ഷികളും നൽകിയ ഹർജികളും കോടതി ഇന്ന് പരിഗണിക്കും.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed