ഇഖാ­മ കൈ­വശം സൂ­ക്ഷി­ക്കാ­ത്തവർ­ക്ക് 45 ദി­വസം തടവ് ശി­ക്ഷ


റിയാദ്: സൗദിയിൽ താമസാനുമതി രേഖയായ ഇഖാമ കൈവശം സൂക്ഷിക്കാത്ത വിദേശികൾക്ക്  തടവ് ശിക്ഷ ലഭിക്കുമെന്ന് പാസ്പോർട്ട് വകുപ്പിന്റെ മുന്നറിയിപ്പ്. ഇഖാമ കൈവശം സൂക്ഷിക്കാത്തവർക്ക് 45 ദിവസമായിരിക്കും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരിക. ഇത് കൂടാതെ മൂവായിരം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പാസ്
പോർട്ട് വകുപ്പ് അറിയിച്ചു. 

റീ എൻട്രി വിസയിൽ മടങ്ങിയ വിദേശികൾക്ക് ഫൈനൽ എക്സിറ്റ് വിസ അനുവദിക്കാൻ വകുപ്പില്ലെന്നും പാസ്പോർട്ട് വകുപ്പ് വ്യക്തമാക്കി. ഇഖാമ കൈവശം സൂക്ഷിക്കാത്ത വിദേശികള്ക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഇത്തരക്കാർക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കുമെന്ന് പാസ്പോർട്ട് വകുപ്പ് വക്താവ് ലെഫ്റ്റനന്റ് കേണൽ തലാൽ അൽ ശൽഹൂബ് പറഞ്ഞു.

എക്സിറ്റ് റീ എൻട്രി വിസയിൽ രാജ്യം വിട്ടവർ മടങ്ങി വരാതെ ഫൈനൽ എക്സിറ്റ് അനുവദിക്കാൻ കഴിയില്ല. ആശ്രിത വിസയിലുള്ള കുടുംബങ്ങൾ റീ എൻട്രി വിസയിൽ രാജ്യം വിട്ടവർക്കും ഇതു ബാധകമാണ്. ഇവർ സൗദിയിൽ മടങ്ങിയെത്തി ഫൈനൽ എക്സിറ്റ് നേടി രാജ്യം വിടുകയാണ് ചെയ്യേണ്ടത്.

ഇഖാമ കാലാവധി കഴിഞ്ഞാൽ ആദ്യ തവണ 500 റിയാൽ പിഴ ചുമത്തും. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഇഖാമ, തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിനുളള ഉത്തരവാദിത്തം സുരക്ഷാ വകുപ്പിനാണ്. കസ്റ്റഡിയിലാകുന്ന വിദേശികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന ചുമതലയാണ് പാസ്പോർട്ട് വകുപ്പിനുളളത്.

ഏഴര മാസം നീണ്ടുനിന്ന പൊതുമാപ്പ് നവംബർ 15ന് അവസാനിച്ച ശേഷം കസ്റ്റഡിയിലായ 85,000 നിയമ ലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed