സംസ്ഥാനത്ത് വിദ്യാരംഭം: കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വൻ തിരക്ക്
ശാരിക
തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ സംസ്ഥാനമൊട്ടാകെ വിദ്യാരംഭത്തിന് തുടക്കമായി. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ക്ഷേത്രം, പൂജപ്പുര സരസ്വതി മണ്ഡപം, പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപം തുടങ്ങി കുരുന്നുകളെ വിദ്യയുടെ ലോകത്തേക്ക് കൈപിടിച്ച് ആദ്യചുവട് വെപ്പിക്കാന്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
വിവിധ ക്ഷേത്രങ്ങളിലും പ്രമുഖ സാംസ്‌ക്കാരിക കേന്ദ്രങ്ങളിലുമായാണ് വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ രാവിലെ അഞ്ചര മണി മുതലും, ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ പുലര്‍ച്ചെ നാല് മണി മുതലും വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശൻ പറവൂറിലെ ഓഫീസില്‍ വെച്ച് കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു നല്‍കി. തിരുവനന്തപുരത്തെ പൂജപ്പുര സരസ്വതി മണ്ഡപത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലെ സരസ്വതി മണ്ഡപത്തിലും കുരുന്നുകളെ എഴുത്തിനിരുത്താൻ വന്‍ തിരക്കാണ് ദൃശ്യമാകുന്നത്. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍, ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം എന്നിവിടങ്ങളിലും വലിയ തോതിലുള്ള ജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.
sadad

