വിദ്യാർത്ഥികൾക്കായി കെഎസ്‌ആർടിസിയുടെ 'വിജ്ഞാന ദർശിനി' പ്രത്യേക വിനോദയാത്രാ പാക്കേജ്


ശാരിക

തിരുവനന്തപുരം: സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകര്‍ന്നുനല്‍കുന്നതിനായി കുറഞ്ഞ ചെലവില്‍ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്‌ആര്‍ടിസി രംഗത്തെത്തി.

ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് 'വിജ്ഞാന ദര്‍ശിനി' എന്ന പേരില്‍ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്.

സാംസ്‌കാരിക സ്ഥാപനങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിച്ച്‌ വിനോദത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകര്‍ന്നുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സാംസ്കാരിക സ്ഥാപനങ്ങള്‍, പുരാവസ്തു കേന്ദ്രങ്ങള്‍, ഫാക്ടറികള്‍, മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ സന്ദർശിച്ച്‌ പാഠപുസ്തക പഠനത്തിനൊപ്പം പ്രായോഗിക അറിവ് പകർന്നുനല്‍കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലേക്കുമാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിലും ഉടൻ തന്നെ പാക്കേജ് ആരംഭിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയില്‍ കാപ്പുകാട് ആനവളര്‍ത്തല്‍ കേന്ദ്രം, നെയ്യാര്‍ ഡാം, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, വിതുരയിലെ ജേഴ്‌സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് യാത്രകള്‍ ക്രമീകരിച്ചിരിക്കുന്നത്. പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്‌ആര്‍ടിസി ബസുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളില്‍ 36 വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി അതത് ജില്ലകളിലെ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

article-image

cbcb

You might also like

  • Lulu Exchange
  • Straight Forward

Most Viewed