കു­വൈ­ത്ത് ആഭ്യന്തര മന്ത്രാ­ലയത്തി­ലെ­ ഉദ്യോ­ഗസ്ഥർ‍­ക്കെ­തി­രെ­ പരാ­തി­യു­മാ­യി­ യു­വാ­ക്കൾ രംഗത്ത്


കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ യുവാക്കളുടെ പരാതി. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻ‍വെസ്റ്റിഗേഷനിലാണ് ഉദ്യോഗസ്ഥർക്കെതിരെ സ്വദേശി യുവാക്കൾ പരാതി നൽകിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സ്‌പെഷ്യൽ ഫോഴ്‌സസ് ജനറലായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനും പ്രതികളിൽ ഉൾപ്പെടുന്നുണ്ട്. അകാരണമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർ‍ദ്ദിച്ചെന്നാണ് ആരോപണം.

പ്രതികളെന്ന് ആരോപിച്ച് സ്വന്തം വീടിന് മുന്നിൽ നിന്നാണ് യുവാക്കളെ പിടിച്ചുകൊണ്ടു പോയതെന്ന് ഇവരുടെ അഭിഭാഷകൻ പറയുന്നു .പിന്നീട് തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് ഈ മുന്നു ഉദ്യോഗസ്ഥരും യുവാക്കളെ അകാരണമായി മർദ്ദിക്കുകയായിരുന്നു.

തുടർന്ന് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാൽമിയ പോലീസ് േസ്റ്റഷനിൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ അഭിഭാഷകൻ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾക്ക് അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed