ഷോ­പ്പിംഗ് ഫെ­സ്റ്റി­വൽ മെ­ഗാ­ സമ്മാ­നം മലയാ­ളി­ വീ­ട്ടമ്മയ്ക്ക്


റാസൽഖൈമ: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിലെ മെഗാസമ്മാനം മലയാളി വീട്ടമ്മയ്ക്ക്. വർക്കല സ്വദേശി ആഷിക്കിന്റെ ഭാര്യ സജിതയാണ് സമ്മാനാർഹയായത്. അപ്രതീക്ഷിതമായെത്തിയ സൗഭാഗ്യത്തിന്റെ ആഹ്ലാദത്തിലാണ് റാസൽഖൈമയിലെ വീട്ടമ്മയായ സജിതയും കുടുംബവും. 

23 വർഷമായി പ്രവാസജീവിതം നയിക്കുന്ന ഭർത്താവ് ആഷിക്കിനൊപ്പം 11 വർഷമായി സജിതയും റാസൽഖൈമയിലുണ്ട്. പത്തു വർഷമായി തുടർച്ചയായി ഗ്ലോബൽ വില്ലേജിൽ പോകാറുണ്ട്. അപ്പോഴൊക്കെ സമ്മാനകൂപ്പൺ എടുക്കാറുമുണ്ട്. ഇത്തവണയും പതിവുപോലെ കഴിഞ്ഞ ഏഴിനാണ് ഭർത്താവ് ആഷിക്കും മക്കളായ അശ്വതിയും ഹിമേഷുമൊരുമിച്ചു പോയത് പതിവു പ്രതീക്ഷയോടെ ഇത്തവണയും 200 ദിർഹം നൽകി കൂപ്പൺ എടുക്കുന്പോൾ മെഗാസമ്മാനഭാഗ്യം തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നുവെന്നു സജിത പറഞ്ഞു. ഇൻഫിനിറ്റി കാറും ഒന്നരലക്ഷം ദിർഹവുമാണ് സജിതയ്ക്ക് സമ്മാനമായി ലഭിച്ചത്. റാസൽഖൈമയിലെ മല്ലപ്പിള്ളി എന്നു വിളിപ്പേരുള്ള ഹൗസിംങ് കോളനിയിലെ വില്ലയിലിരുന്ന് കൂട്ടുകാരുമായി സന്തോഷം പങ്കുവെക്കുകയാണ് പത്തനംതിട്ട സ്വദേശിയായ സജിത. 

മക്കളുടെ വിദ്യാഭ്യാസത്തിന് സമ്മാനത്തുക നീക്കിവെക്കാനാണ് തീരുമാനം. സജിതയും കുടുംബവും പ്രവാസലോകം നൽകിയ സൗഭാഗ്യത്തിനു നന്ദി പറയുന്നു. വെള്ളിയാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ സജിതയും കുടുംബവും സമ്മാനം ഏറ്റുവാങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed