സൗദിയിൽ കൊടിയ ദുരിതത്തിന് ശേഷം മലയാളികൾ നാട്ടിലേക്ക് മടങ്ങി
റിയാദ് : സൗദിയിൽ ജോലിക്കെത്തി കൊടിയ പീഢനം സഹിക്കേണ്ടി വന്ന മലയാളികൾ നാട്ടിലേക്ക് മടങ്ങി. നാല് മാസം മുന്പ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയ മലപ്പുറം സ്വാദേശികളായ സുകുമാരനും സജിലിനും എന്നിവർക്കാണ് സ്പോൺസറുടെ കൊടിയ പീഠനം സഹിക്കേണ്ടിവന്നത്.
ഹൗസ് ഡ്രൈവർ വിസയിൽ വന്ന ഇവരെ ഇഖാമയും ലൈസൻസും നൽകാതെ തന്നെ വലിയ വണ്ടിയിൽ വെള്ളം സപ്ലെചെയ്യുന്ന ജോലിക്ക് പറഞ്ഞു വിടുകയായി
രുന്നു, ജോലിക്ക് സന്നദ്ധരായ ഇവരെ വിൽപ്പന പോരാ എന്ന പേരു പറഞ്ഞു മർദ്ദിക്കാൻ തുടങ്ങി. സുകുമാരന്റെ കാൽ ചവിട്ടി ക്ഷതമേൽപ്പിച്ചിരുന്നു.
ഇവർക്കുവേണ്ടി കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് അബ്ദുൽ മജീദ് നിഹാസ് പാനൂർ, ഷാനവാസ് രാമഞ്ചിറ എന്നിവരുടെ നേതൃത്വത്തിൽ പോലീസിലും തുടർന്ന് മക്തബൽ അമൽ, എംബസി, സിവിൽ കോടതി ഇവിടെ എല്ലാം പരാതി നൽകി.
തുടർന്ന് ഇന്ത്യൻ എംബസിയുടെ ശക്തമായ ഇടപെടലുകൾകൂടി ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ പത്താം തീയ്യതി അവരെ നാട്ടിലേക്കു അയക്കുകയും ചെയ്തു.
അബ്ദു സലാം, അലി അസ്‌കർ, ഖാദർ കൂത്തുപറന്പ്, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം, ഷെരീഫ് തട്ടത്താഴത്ത്, മുഹമ്മദ് സബാഹ് തുടങ്ങിയവർ ഇവരുടെ സഹായത്തിന് ഉണ്ടായിരുന്നു.

