വിമാനങ്ങളിലെ ലാപ്ടോപ്പ് വിലക്ക് നീക്കി
റിയാദ് : റിയാദിലെ കിങ് ഖാലിദ്, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് പോകുന്ന യുകെ വിമാനങ്ങളിൽ ലാപ്ടോപ്പും ടാബ്‌ലറ്റും ഹാൻഡ് ബാഗേജിൽ കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കിയെന്ന് സൗദി അറിയിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് യു.എസും ബ്രിട്ടനും കഴിഞ്ഞ മാർച്ചിലാണ് വിലക്ക് ഏർപ്പെടുത്തിയത്. സൗദി വിമാനങ്ങൾക്കുള്ള വിലക്ക് ജൂലൈയിൽ യുഎസ് നീക്കിയിരുന്നു.

