മീനാ ടെലിക്കോം വിവ ഏറ്റെടുക്കുന്നു
മനാമ : രാജ്യത്തെ പ്രമുഖ ടെലിക്കോം സേവന കന്പനികളിലൊന്നായ മീനാ ടെലിക്കോമിനെ മേഖലയിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷൻ കന്പനികളിലൊന്നായ വിവ ഏറ്റെടുക്കുന്നു. ഇത് സംബന്ധിച്ച കരാറിൽ രണ്ട് കന്പനികളുടെയും പ്രതിനിധികൾ ഒപ്പുവെച്ചു. കുവൈത്ത് ഫിനാൻസ് ഹൗസിന്റെ കീഴിലാണ് മീന ടെലിക്കോം പ്രവർത്തിച്ചു വരുന്നത്. 2018 ജനുവരി ആദ്യ വാരത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹോം ബ്രോഡ്ബാൻഡ് രംഗത്ത് മികച്ച സേവനം കാഴ്ച്ച വെക്കുന്ന മെന ടെലികോമുമായി വിവയെ ബന്ധിപ്പിക്കുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ഇത് ബഹ്റൈനെ സംബന്ധിച്ച് വലിയ നേട്ടമാണെന്നും ധാരണ പത്രത്തിന്റെ ഒപ്പിടൽ ചടങ്ങിൽ രണ്ട് കന്പനികളുടെയും പ്രതിനിധികൾ അവകാശപ്പെട്ടു. 2010 മാർച്ചിലാണ് വിവ വാണിജ്യപരമായി ഉപഭോക്താക്കളിലേയ്ക്ക് എത്തിയത്. ബ്രോഡ് ബാൻഡ് സേവനങ്ങൾക്ക് 42 എം.ബി.പി.എസ് വേഗത ഉറപ്പുവരുത്തുന്ന ബഹ്‌റൈനിലെ ആദ്യത്തെ ഓപ്പറേറ്ററാകാൻ വിവയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
2003ൽ നിലവിൽ വന്ന മീന ടെലകോം ഐ.പി ടെലിഫോണി സർവ്വീസ്, ഹൈ സ്പീഡ് ഇന്റർനെറ്റ്, എൽ.ടി.ഇ ടെക്നോളജി എന്നിവയുടെ മികച്ച സേവനത്തിലൂടെ എൺപതിനായിരത്തോളം ഉപഭോക്താക്കളിലേയ്ക്ക് എത്തി ചേർന്നിട്ടുണ്ട്.

