സൗ­ദി­യിൽ‍ നി­യമലംഘകർ‍­ക്കാ­യു­ള്ള പരി­ശോ­ധന : മലയാ­ളി­കളടക്കം ഒരു­ ലക്ഷത്തി­ നാ­ൽ‍­പ്പതി­നാ­യി­രം പേർ‍ പി­ടി­യി­ൽ


ജിദ്ദ : സൗദിയിൽ‍ നിയമലംഘകർ‍ക്കായുള്ള പരിശോധനയിൽ‍ ഒരു ലക്ഷത്തി നാൽപ്‍പതിനായിരം പേ‍ർ പിടിയിലായി. ഇഖാമ നിയമ ലംഘനത്തിന് മലയാളികളടക്കം ഒരു ലക്ഷത്തോളം പേർ‍ പിടിയിലായിട്ടുണ്ട്. തൊഴിൽ‍ നിയമ ലംഘനത്തിന് മാത്രം മുപ്പത്തയ്യായിരത്തിലേറെ പേരാണ് അകത്തായത്.

നിയമ ലംഘകരില്ലാത്ത രാജ്യം എന്ന ക്യാന്പയിന്റെ ഭാഗമായാണ് പരിശോധന. പൊതുമാപ്പ് അവസാനിച്ചതിനു ശേഷം നവംബർ‍ 16നാണ് ഇത്  ആരംഭിച്ചത്. ഇതിനകം ഇരുപതിനായിത്തിലേറെ പേരെ നാടുകടത്തി.

തൊഴിലിടങ്ങളും സ്ഥാപനങ്ങളും തെരുവുകളും പരിശോധിക്കുന്നുണ്ട്. രാജ്യത്തേക്ക് അതിർ‍ത്തി വഴി കടന്നെത്തിയ പതിനായിരത്തിലേറെ പേരെ അറസ്റ്റ് ചെയ്തു. പതിനയ്യായിരത്തോളം പേരെ വിവിധ എംബസികൾ‍ക്ക് കൈമാറി. ഇവരെ നാട്ടിലേക്കക്കയക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കൊടുംകുറ്റവാളികളും തെരച്ചിലിനിടെ അകത്തായിട്ടുണ്ട്.

തൊഴിൽ‍, വാണിജ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ‍ ഒന്നിച്ചാണ് പരിശോധന. സ്ഥാപനങ്ങളും തൊഴിൽ‍ ക്യാന്പുകളും താമസസ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന ഊർജിതമാക്കിയിരിക്കുന്നത്. 

ഇഖാമ ഉണ്ടായിട്ടും കൈയിൽ‍ സൂക്ഷിക്കാത്തതിന് നിരവധി പേർ‍ അറസ്റ്റിലായി. രേഖകൾ‍ പിന്നീടെത്തിക്കുന്നവർ‍ക്ക് മുവ്വായിരം റിയാൽ‍ വരെ പിഴ ലഭിച്ചു. ലൈസൻസില്ലാതെ പ്രവർ‍ത്തിച്ച നൂറുകണക്കിന് സ്ഥാപനങ്ങൾ‍ രാജ്യത്ത് ഇതിനകം പൂട്ടിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed