സൗ­ദി­ അറേ­ബ്യയു­ടെ­ സാ­ന്പത്തി­ക നി­ല സംതൃ­പ്തം : ധനകാ­ര്യ മന്ത്രാ­ലയം


അൽകോബാർ : സൗദി അറേബ്യയുടെ സാന്പത്തിക നില സംതൃപ്തമാണെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ധനകാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ‍ജദ്ആന് വേണ്ടി സഹമന്ത്രി ഹിന്ദ് അസ്സുഹൈമിയാണ് അർ‍ദ്ദവർ‍ഷ കണക്കുകൾ‍ വാർ‍ത്താസമ്മേളനത്തിൽ‍ അവതരിപ്പിച്ചത്.

അർ‍ദ്ധ വർ‍ഷ വരവുചിലവ് കണക്ക് വിലയിരുത്തുന്പോൾ‍ കമ്മി ബജറ്റ് ഏറെ പരിഹരിക്കാനായിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ‍ 308 ബില്യൻ വരുമാനമുണ്ടാക്കാൻ രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ട്. ഇത് മുൻ വർ‍ഷം ഇതേ കാലയളവിൽ‍ നേടിയതിന്റെ 29 ശതമാനം കൂടുതലാണ്. അതേസ്ഥാനത്ത് 381 ബില്യൻ‍ ചിലവാണ് ആറ് മാസത്തിൽ‍ കണക്കാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അർ‍ദ്ധവർ‍ഷത്തിൽ‍ പ്രതീക്ഷിച്ചിരുന്ന 99 ബില്യൻ റിയാലിന്റെ സ്ഥാനത്ത് 72 ബില്യൻ മാത്രമാണ് കമ്മിയുള്ളത് എന്ന് കണക്കാക്കുന്പോൾ‍ ഈ രംഗത്ത് 27 ബില്യൻ നേടാൻ രാഷ്ട്രത്തിന് സാധിച്ചിട്ടുണ്ട്. പെട്രോൾ‍ വിലയിടിവ് തുടരുന്പോഴും രാഷ്ട്രം കൈവരിച്ച നേട്ടം മികച്ചതാണെന്നും സഹമന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed