കറാച്ചിയിൽനിന്നുള്ള ആദ്യചരക്ക് കപ്പൽ ഹമദ് തുറമുഖത്ത് എത്തി
ദോഹ : കറാച്ചിയിൽ നിന്നുള്ള ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ഹമദ് തുറമുഖത്തെത്തി. ഇതോടെ ഹമദ്−കറാച്ചി വാരാന്ത്യ കപ്പൽ സർവീസിനാണ് തുടക്കമിട്ടത്. പാകിസ്താൻ ഗൾഫ് സർവീസിന്റെ കീഴിലാണ് ലിബ്ര എന്ന കണ്ടെയ്നർ സർവീസ് തുടങ്ങിയത്. സിമാടെക് ഷിപ്പിംഗിന്റെ പങ്കാളിത്തത്തോടെ വാൻ ഹായ് ലൈനാണ് സർവീസ് നൽകുന്നത്.ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് രാജ്യങ്ങളിൽനിന്ന് നേരിട്ട് ചരക്കുകൾ ഹമദ് തുറമുഖത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യം കൂടുതൽ ശക്തമാക്കുന്നതാണ് പുതിയ സർവീസെന്ന് ഖത്തർ തുറമുഖ മാനേജ്‌മെന്റ് കന്പനി (മവാനി ഖത്തർ) പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടാതെ ഖത്തറും പാകിസ്താനും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കും.

