­ഒമാ­നിൽ 800ലേ­റെ­ തൊ­ഴി­ലാ­ളി­കൾ‍ ശന്പളവും ഭക്ഷണവു­മി­ല്ലാ­തെ ദു­രി­തത്തിൽ‍


സലാല : ഇന്ത്യൻ ഉടമസ്ഥതയിലുള്ള എൻ‍ജിനീയറിംഗ് കന്പനി പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് എണ്ണൂറിലധികം തൊഴിലാളികൾ ഒമാനിലെ സൊഹാറിൽ ദുരിതമനുഭവിക്കുന്നു. തൊഴിലാളികൾക്ക് നാല് മാസമായി ശന്പളം ലഭിച്ചിട്ടില്ല. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഇന്ത്യൻ എംബസിയെ സമീപിച്ചു. 250 റിയാൽ മുതൽ ആയിരം റിയാലിന് മുകളിൽ വരെ ശന്പളമുള്ളവരാണ് തൊഴിലാളികൾ. കഴിഞ്ഞ നാലുമാസത്തെ വേതനവും മറ്റു ആനുകൂല്ല്യങ്ങളുമാണ് തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്. നാട്ടിലേക്ക് പോകാനാണ് കന്പനി നിർദ്ദേശമെന്നും തൊഴിലാളികൾ പറയുന്നു. നാട്ടിൽ പോകുന്ന പക്ഷം സഹായം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.

ശന്പളമോ ആവശ്യത്തിന് ഭക്ഷണോ ശുചീകരണ സൗകര്യങ്ങളോ ഇല്ലാത്ത സാഹചര്യത്തെ തുടർന്നാണ് ഇവർ എംബസിയെ സമീപിച്ചത്. ഇതേത്തുടർന്ന് തൊഴിലാളികളുടെ ക്യാന്പിലടക്കം എംബസിയുടെ ചിലവിൽ ഭക്ഷണമെത്തിച്ച് നൽകുന്നുണ്ട്. 

ഒഴിവുകളുണ്ടെങ്കിൽ പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ച് അംബാസഡർ ഇന്ദ്രമണി പാണ്ധെ കന്പനികൾക്ക് കത്തെഴുതുകയാണ് ചെയ്തത്. മാനവ വിഭവശേഷി മ
ന്ത്രാലയവുമായി ചേർന്ന് തൊഴിലാളികൾക്ക് എൻഒസി ലഭ്യമാക്കാനുള്ള നടപടികളും എംബസി നടത്തിവരുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed