വി­ദേ­ശ വി­നോ­ദ സഞ്ചാ­രി­കൾ­ക്ക് ടൂ­റി­സ്റ്റ് വി­സ അനു­വദി­ക്കാ­നൊ­രു­ങ്ങി­ സൗ­ദി­


റിയാദ് : വിദേശ വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ സൗദി ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെ തീരുമാനം. പദ്ധതിക്ക് വൈകാതെ ആഭ്യന്തര, വിദേശ മന്ത്രാലയങ്ങൾ അംഗീകാരം നൽകും. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ ഉണർവുണ്ടാക്കുകയും ടൂറിസം മേഖലയിലെ വളർച്ചയിലൂടെ ദേശീയ സന്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുകയുമാണ് ലക്ഷ്യം.

വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ദേശീയ പരിവർത്തന പദ്ധതിയിൽ ഉൾപ്പെടുത്തി വിനോദ സഞ്ചാരികൾക്ക് വിസ അനുവദിക്കാനുള്ള  പദ്ധതി ടൂറിസം, ദേശീയ പൈതൃക വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈകാതെ ടൂറിസ്റ്റ്  വീസ അനുവദിച്ചു തുടങ്ങുമെന്ന്  ടൂറിസം, ദേശീയ പൈതൃക വകുപ്പിലെ ടൂറിസ്റ്റ് വിസ വിഭാഗം മേധാവി എൻജിനീയർ ഉമർ അൽമുബാറക് പറഞ്ഞു. 

2008−2010 കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ വിദേശ വിനോദ സഞ്ചാരികൾക്ക് വിസ അനുവദിച്ചിരുന്നു. അക്കാലയളവിൽ 32,000 ലേറെ വിനോദ സഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചു. ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെ ലൈസൻസുള്ള  ടൂർ ഓപ്പറേറ്റർമാർ വഴിയാണ് വിനോദ സഞ്ചാരികളുടെ വിസാ നടപടികൾ എളുപ്പമാക്കിയത്. മദായിൻ സ്വാലിഹ്, ജിസാനിലെ ഫുർസാൻ ദ്വീപ് എന്നിവ അടക്കമുള്ള  സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് വിനോദ സഞ്ചാരികൾക്ക് അവസരം ലഭിച്ചിരുന്നു. 

സിംഗിൾ എൻട്രി വീസയാണ് വിനോദ സഞ്ചാരികൾക്ക്  അനുവദിക്കുക. ടൂറിസ്റ്റ് വീസ ഇഷ്യൂ ചെയ്ത് തുടങ്ങാൻ  ടൂറിസം, ദേശീയ പൈതൃക വകുപ്പിന്റെയും ആഭ്യന്തര, വിദേശ മന്ത്രാലയങ്ങളുടെയും പ്രതിനിധികൾ അടങ്ങിയ കർമ സമിതിനിലവിൽവന്നുകഴിഞ്ഞു.  ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് നേരത്തെ ബാധകമാക്കിയ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കാര്യം സമിതി പല തവണ വിശകലനം ചെയ്തു. ഭേദഗതികൾ വൈകാതെ അംഗീകരിക്കുമെന്നാണ് കരുതുന്നത്. വിസ അനുവദിക്കുന്നതിനുള്ള  ഇ− സിസ്റ്റവും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള വർക്കാണ് ടൂറിസ്റ്റ് വിസകൾ അനുവദിക്കുകയെന്നും എൻജിനീയർ ഉമർ അൽമുബാറക് പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed