യു­.എ.ഇയിൽ വൈ­ദ്യു­തി­ ഉപയോ­ഗം കു­തി­ച്ചു­യരു­ന്നു­


അബുദാബി : യു.എ.ഇയിൽ വേനൽച്ചൂട് കത്തിക്കയറുന്നു. 24 മണിക്കൂറും എയർ കണ്ടീഷൻ  വേണമെന്ന സ‌ഥിതിയായതോടെ വൈദ്യുതി ഉപയോഗം മൂന്നും നാലും ഇരട്ടിയായി വർദ്ധിച്ചു. തലസ്ഥാന എമിറേറ്റിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞയാഴ്ച പകൽ താപനില 48 മുതൽ 51 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു. 

എന്നാൽ അൽ ഐനിലെ ചില മേഖലകളിൽ വേനൽ മഴ കിട്ടി. അബുദാബിയിലും അൽ ദഫ്രയിലും ചൂട് വളരെ കൂടുതലായിരുന്നു. പൈപ്പ് തുറന്നാൽ പലയിടത്തും തിളച്ച വെള്ളമാണ് വരുന്നത്. വാട്ടർടാങ്കുകൾ വീടിന്റെ റൂഫിനു മുകളിലാണെങ്കിലും ഭൂമിക്കടിയിലാണെങ്കിലും വെള്ളത്തിന്റെ ചൂട് അസഹ്യമാണ്. പാത്രം കഴുകുന്പോൾ പോലും തിളച്ച വെള്ളത്തിൽ കൈപൊള്ളുന്ന അവസ്ഥയാണെന്ന പ്രവാസി വീട്ടമ്മമാർ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed